തിരുന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏറ്റവും സന്തോഷിച്ചിരുന്നത് കുട്ടിക്കാലത്തായിരുന്നു. എന്തൊരു രസമായിരുന്നു അന്നൊക്കെ... എല്ലാവരും വീട്ടില്‍ ഒത്തു ചേരും. ആന്റിമാരും അച്ചാച്ചന്മാരും മക്കളും അങ്ങനെ പല പല വകുപ്പുകളില്‍പെട്ട എല്ലാവരും വന്നു കൂടുന്നത് ജനുവരിയില്‍ തിരുന്നാള്‍ വരുമ്പോഴാണ്. എല്ലാവരും കൂടുംപോളുള്ള കല പില ബഹളത്തെപ്പറ്റി പറയുന്നില്ല. അത് പറഞ്ഞാല്‍ തീരാന്‍ സാധ്യതയില്ല.
എത്ര പേരു വന്നാലും തിരുന്നാളിന് അപ്പച്ചന്‍ എല്ലാവര്‍ക്കുംകൊടുക്കുന്ന സ്പെഷ്യല്‍ ഗിഫ്റ്റ് നേര്ച്ച്ചയിടാനുള്ള അഞ്ചു രൂപയാണ്. ഊഴം കാത്തു നിന്ന് ഏറ്റവും ഒടുവില്‍ ഇളയ സന്താനമായ എനിക്കും കിട്ടും അഞ്ചു രൂപാ. ആ അഞ്ചു രൂപയും പോക്കറ്റില്‍ വെച്ച് കൊണ്ടാണ് തിരുന്നാള്‍ ദിവസം പള്ളിയിലേക്ക് പോകുന്നത്. ആ അഞ്ചു രൂപയുടെ ഗമ മുഖത്ത് നോക്കിയാല്‍ വടിച്ചെടുക്കാം.
പള്ളിയില്‍ ചെന്നാലും പള്ളിയുടെ അകത്തു കയറണമെങ്കില്‍ അപ്പച്ചനോ അപ്പാപ്പന്മാരോ കണ്ണുരുട്ടി പേടിപ്പിക്കണം. അകത്തു കയറിയാല്‍ തന്നെ നേര്ച്ചയിടാന്‍ തന്ന അഞ്ചു രൂപ നേര്‍ച്ചയിട്ടു പുന്യലാണ് കൊടുത്ത ചരിത്രമില്ല... എന്റപ്പാ, പുന്യാലനെന്തിനാ ഇത്രേം പൈസ എന്ന് നേര്ച്ചയിടുന്നവരെ കണ്ടു കൊതി കുത്തിയിട്ടുന്ടുആ പൈസ എന്റെ കുഞ്ഞു പോക്കട്ടിലിട്ടാല്‍ എന്റമ്മെ, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമായിരുന്നു.
കാര്ന്നോന്മാരുറെ കണ്ണ് വെട്ടിച്ചു കുര്‍ബാന പാതി വഴിയില്‍ പള്ളിക്ക് പുറത്ത് ചാടി പെട്ടിക്കടയിലെത്തുന്നത് "നിറക്കൂട്ടില്‍" മമ്മൂട്ടി ജയില് ചാടി വരുന്നത് പോല്‍ ആണ് എന്ന് പറഞ്ഞാലും അതിശയോക്തി ലവലേശമില്ല.
തുടരും....
Tuesday, March 2, 2010
Subscribe to:
Posts (Atom)